PNRA

Peroor Nagar Residents' Association

തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന കവടിയാർ – അമ്പലമുക്ക് പ്രദേശത്തെ പ്രശാന്തസുന്ദരമായ പേരൂർ നഗറിലെ അംഗങ്ങളുടെ കൂട്ടായ്മയും ക്ഷേമപ്രവർത്തനങ്ങളും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് പേരൂർ നഗർ റെസിഡൻസ് അസോസിയേഷൻ. പരസ്പര സഹകരണവും സ്നേഹബന്ധങ്ങളും ഊട്ടിയുറപ്പിച്ചുകൊണ്ട്, മാതൃകാപരമായ ഒരു സാമൂഹിക അന്തരീക്ഷം വളർത്തിയെടുക്കാൻ ഈ അസോസിയേഷന് സാധിച്ചിട്ടുണ്ട്.

പ്രദേശത്തെ അടിസ്ഥാന സൗകര്യ വികസനം, ശുചിത്വ പരിപാലനം, തെരുവ് വിളക്കുകളുടെ പരിപാലനം, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയിൽ അസോസിയേഷൻ എപ്പോഴും മുൻപന്തിയിൽ നിൽക്കുന്നു. കൂടാതെ, നിവാസികളുടെ സർഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന സാംസ്കാരിക കൂട്ടായ്മകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ആരോഗ്യ ബോധവൽക്കരണ ക്യാമ്പുകൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയും അസോസിയേഷന്റെ നേതൃത്വത്തിൽ തുടർച്ചയായി സംഘടിപ്പിച്ചു വരുന്നു.

സജീവ പങ്കാളിത്തം

എല്ലാ അംഗങ്ങളുടെയും സജീവ പങ്കാളിത്തവും സഹകരണവുമാണ് ഈ കൂട്ടായ്മയുടെ കരുത്ത്. പരസ്പര സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും നല്ല നാളെകളിലേക്ക് പേരൂർ നഗറിനെ നയിക്കാൻ ഈ സംഘടന എന്നും പ്രതിജ്ഞാബദ്ധമാണ്. ഈ ഡയറക്ടറി നമ്മുടെ അസോസിയേഷനിലെ അംഗങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിനും പരസ്പരബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും ഒരു വഴികാട്ടിയായി തീരട്ടെ എന്ന് ആശംസിക്കുന്നു.